city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇ എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ ജന്മനാട് ആദരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 13/01/2016) എന്‍മകജെയെന്ന ഗ്രാമത്തില്‍ നിന്നും സ്വപ്രയത്‌നത്തിലൂടെ വിശ്വത്തോളം ഉയര്‍ന്ന നാട്ടുകാരുടെ സ്‌നേഹ ഭാജനവും, നാടിന്റെ അഭിമാനവുമായിത്തീര്‍ന്ന യു.എ.ഇ എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡണ്ട്  വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ ആദരിക്കാന്‍ ബെന്റീ പള്ള എ.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന തദ്ദേശവാസികളുടെ യോഗം തീരുമാനിച്ചു. നാരായണ ആള്‍വ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.പി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ തണലേകി, നന്മ നിറഞ്ഞ ഹൃദയത്തോടെ മനുഷ്യരെ സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന എന്‍മകജെയുടെ അഭിമാനമായി ലോക ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയുടെ ഗോപുരം സ്വജീവിതം കൊണ്ട് തീര്‍ത്ത മണ്ണിന്റെ പുത്രനെ ഫെബ്രുവരി 28ന് ബെദ്‌റംപള്ളയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, മത - സാമുഹ്യ - സാംസ്‌കാരിക - കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി 501 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ (മുഖ്യ രക്ഷാധികാരി), എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, എ.കെ.എം അഷ്‌റഫ്, രൂപ വാണി ഭട്ട്, അഡ്വ. സി.കെ ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, സി.എച്ച് കുഞ്ഞമ്പു, സുരേഷ് കുമാര്‍ ഷെട്ടി, ലത്ത്വീഫ് ഉപ്പള ഗേറ്റ്, മെട്രോ മുഹമ്മദ് ഹാജി, യഹ് യ തളങ്കര, എ.പി ഉമ്മര്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, സായിറാം ഭട്ട്, ജലീല്‍ രാമന്തളി, പി.കെ.സി സുലൈമാന്‍ ഹാജി രക്ഷാധികാരികള്‍.

സോമശേഖര്‍ ജെ.എസ് (ചെയര്‍മാന്‍), രാജാറാം എസ്. സിദ്ദീഖ് ഗണ്ടികെ, രാമകൃഷ്ണ റൈ, ഉദയ ചെട്ടിയാര്‍ ബി., അബ്ദുര്‍ റഹ് മാന്‍ പെര്‍ള, എ.എം മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് ചെയര്‍മാന്മാര്‍), സദാനന്ദന്‍ മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ശ്രീധര്‍ നായക് മാസ്റ്റര്‍, ചെനിയപ്പ പൂജാരി, രവി മാസ്റ്റര്‍, പ്രസാദ് പെര്‍ള (കണ്‍വീനര്‍മാര്‍), മുഹമ്മദലി പി. (ട്രഷറര്‍). അഷ്‌റഫ് കര്‍ള (പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍). ഫൈനാന്‍സ്: നാരായണ ആള്‍വ (ചെയര്‍മാന്‍), അഷ്‌റഫ് ബി. (കണ്‍വീനര്‍), പബ്ലിസിറ്റി: ബി.പി ഷേണി (ചെയര്‍മാന്‍), എം.പി ഖാലിദ് (കണ്‍വീനര്‍), സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍ സത്താര്‍ ആരിക്കാടി (ചെയര്‍മാന്‍), ഹനീഫ് നടുവയല്‍ (കണ്‍വീനര്‍), വളണ്ടിയര്‍ കോര്‍: മുഹമ്മദലി മാസ്റ്റര്‍ (ചെയര്‍മാന്‍), അഷ്‌റഫ് മര്‍ത്യ (കണ്‍വീനര്‍).

ആദരിക്കല്‍ പരിപാടി വന്‍വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു. രൂപാ വാണി ഭട്ട്, ജലീല്‍ രാമന്തളി, ആഇശ എ.എ, അഷ്‌റഫ് കര്‍ള, രാമകൃഷ്ണ റൈ, ശാരദ ടീച്ചര്‍ വൈ. എന്നിവര്‍ പ്രസംഗിച്ചു. അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ സ്വാഗതവും, സദാനന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

യു.എ.ഇ എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ ജന്മനാട് ആദരിക്കുന്നു

Keywords : Kasaragod, Felicitation, Programme, Inauguration, Meeting, Y Sudheer Kumar Shetty.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia