കാമില്‍ സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് പൗരപ്രമുഖരെ ആദരിച്ചു
Apr 1, 2015, 11:44 IST
ഉപ്പള: (www.kasargodvartha.com 01/04/2015) കൊക്കച്ചാല്‍ കാമില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൗരപ്രമുഖരെ ആദരിച്ചു. പ്രസാദ് റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പരിപാടി എ.എ. കയ്യാര്‍ ഉദ്ഘാടനം ചെയ്തു. ബേബി ഷെട്ടി, റാമണ്ണ അത്താര്‍, സയ്യിദ് മുഹമ്മദ് ഷമീം മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, പി.എ. ഇസ്മാഇല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രശസ്തരും പൗരപ്രമുഖരുമായ അമ്മണ്ണ റായി, ഖാദര്‍ ഹാജി, മുഹമ്മദ് ഹാജി ദിട്‌പെ, മുഹമ്മദ് ഹുസൈനാര്‍, ഹസൈനാര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും ബാലചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.
Keywords: Kokkechal, Kamil English Medium School, School Fest, Felicitation, Kerala, Felicitation ceremony in Kamil School.
Advertisement: