city-gold-ad-for-blogger

ട്രെയിന്‍ ചങ്ങലവലിച്ചുനിര്‍ത്തിയ ഒരാള്‍ ബാഗുമായി ഓടിയത് പരിഭ്രാന്തി പരത്തി

കാസര്‍കോട്: (www.kasargodvartha.com 27/06/2016) ട്രെയിന്‍ ചങ്ങലവലിച്ചുനിര്‍ത്തിയ ഒരാള്‍ ബാഗുമെടുത്ത് ട്രെയിനില്‍നിന്നും ബാഗുമായി ഓടിയത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകിട്ട് 5.40 മണിയോടെയെത്തിയ മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. ട്രെയിന്‍വിട്ടയുടനെ ഒരാള്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും ബാഗുമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു.

റെയില്‍വേ അധികൃതരും റെയില്‍വേ പോലീസും ആര്‍ പി എഫും ഓടിയെത്തിയെങ്കിലും ആര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിഭ്രാന്തിയിലായി. ട്രെയിന്‍ മാറിക്കയറിയ ഒരാളായിരിക്കാം ചങ്ങല വലിച്ചതെന്നും അധികൃതര്‍ പിടികൂടുന്നത് ഒഴിവാക്കാനായി ഓടിരക്ഷപ്പെട്ടതായിരിക്കാമെന്നുമാണ് റെയില്‍വേ പോലീസ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ സി സി ടി വി സംവിധാനം ഏര്‍പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ട്രെയിന്‍ ചങ്ങലവലിച്ചുനിര്‍ത്തിയ ഒരാള്‍ ബാഗുമായി ഓടിയത് പരിഭ്രാന്തി പരത്തി

Keywords: Kasaragod, Kerala, Train, Fear spread after man ran with bag from train, Train Chain, Bag

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia