ലോക്ഡൗണ്‍; ചിത്രരചനയില്‍ വിസ്മയം തീര്‍ത്ത് എട്ടാം ക്ലാസുകാരി
May 8, 2020, 12:25 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08.05.2020) ലോക്ഡൗണായി വീട്ടിലായിതോടെ ചിത്രരചനയില്‍ വിസ്മയം തീര്‍ക്കുകയാണ് മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരി ഫാത്തിമ നവാല്‍. ചെറുപ്രായത്തില്‍തന്നെ ചിത്ര രചനയോട് നവാല്‍ വളരെയേറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍- മദ്രസ അധ്യാപകരുടെയും, വീട്ടില്‍ നിന്ന് രക്ഷിതാക്കളുടെയും കൂട്ടുകാരികളുടെയുമൊക്കെ പിന്തുണ കൂടിയായപ്പോള്‍ നവാല്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഭംഗിയേറി.
സ്‌കൂളിലും, മദ്രസയിലും ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇത് നവാലിനുള്ള പ്രോത്സാഹനവുമായി. വീടുകളിലെ ചുമരുകളില്‍ ഒട്ടിക്കാനുള്ള മതപരവും, കലാപരവുമായ ഒട്ടേറെ ചിത്രങ്ങള്‍ നവാല്‍ ഇതിനകം വരച്ചു വെച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകളും പറയാനുമുണ്ട്. സൗഹൃദ സന്ദേശം ഉയര്‍ത്തുന്നവ, പുഴയോരം, മരുഭൂമിയിലെ ഒട്ടകം, ഖുര്‍ആന്‍ ആയത്തുകള്‍ കോര്‍ത്തിണക്കിയുള്ള ചിത്രങ്ങള്‍, മരച്ചില്ലയില്‍ ഇരിക്കുന്ന പക്ഷികള്‍, കണ്ണീരൊഴുക്കുന്ന സ്ത്രീ, പാര്‍ക്കുകള്‍, മഴയിലൂടെ കുടപിടിച്ച് നീങ്ങുന്ന വൃദ്ധന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ അധ്യാപകരുടെയും, സഹപാഠികളുടെയും, ആസ്വാദകരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.
കുടിവെള്ള ബോട്ടിലുകളില്‍ അറബി ലിപികള്‍ വരച്ചു ഒട്ടിച്ചു വെച്ചിരിക്കുന്നത് വേറിട്ട കാഴ്ചയാണ്. മൊഗ്രാല്‍ പുത്തൂര്‍ തഹ്ലീമുല്‍ ഇസ്ലാം മദ്രസ ദിടുപ്പയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നവാല്‍ മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് ഹൗസിലെ പ്രവാസിയായ നസീര്‍ അഹ് മദ് -അസ്മ ദമ്പതികളുടെ മകളാണ്.
Keywords: Kasaragod, Kerala, news, Mogral puthur, Drawing, Student, Fathima Nawal with drawings
< !- START disable copy paste -->