അറബി വ്യാകരണത്തിന്റെ പിതാവ് ആര്?
Jul 29, 2012, 18:44 IST

പ്രതീക്ഷ
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമോ മറ്റോ സ്രഷ്ടാവിന്റെ വിധി വിലക്കുകള്‍ക്ക് വിപരീതം ചെയ്തവന് അവന്റെ ചെയ്തിയില്‍ നിരാശനാവുന്നു. തന്റെ ചെയ്തി നാഥന് പൊറുത്തു തരുമോ എന്ന് അവന് വ്യാകുലപ്പെടുന്നു. തന്റെ പാപക്കറ കഴുകാന്‍ ഇടംതേടി അലയുന്നു. ഏതൊരു ലോക പാപിക്കും തൗബയുടെ വാതില്‍ അടക്കപ്പെട്ടിട്ടില്ല എന്ന് വിശുദ്ധഖുര്ആന് വ്യക്തമാക്കുകയും, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ചെയ് തു പോയ തെറ്റ് കാരണം ജീവിതം വൃ ഥാ വിലായി എന്ന് വിലപിക്കുന്നവര്‍ക്ക് വിശുദ്ധഖുര്‍ആന്റെ ആശ്വാസ കരങ്ങള്‍ നീട്ടുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ:
ജീവിതത്തില്‍ അതിരു വിട്ടുകടന്ന ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്. നിശ്ചയം അല്ലാഹു എല്ലാം പൊറുക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണ്.
അധ്വാനത്തിന്റെ മഹത്വം
അല്ലാഹു അധ്വാനിക്കുന്ന വിശ്വാസികളെയാണ് ഇഷ്ടപ്പെടുന്നത്. നിഷ്ക്രിയനായി ജീവിതം മുന്നോട്ട് നയിക്കുന്നവനെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. പൂര്‍വ്വഗാമികളായ ആളുകളിലേക്കും അവിടുന്ന് പ്രവാചകരിലേക്കും നാം കണ്ണോടിച്ചാല്‍ നമുക്ക് യഥാര്‍ത്ഥ്യം മനസ്സിലാവും. അവരൊക്കെ സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് ജീവിച്ചവരാണ്.
ചോദ്യം:
അറബി വ്യാകരണത്തിന്റെ പിതാവ് ആര്?
a. ഇമാം ഗസ്സാലി (റ)
b. അലി (റ)
c. ഉമര്‍ (റ)
ചോദ്യം ഒമ്പതിലെ ശരിയുത്തരം
സ്വാലിഹ് നബി (അ)
നറുക്കെടുപ്പിലെ വിജയി
സ്വാലിഹ് നബി (അ)
നറുക്കെടുപ്പിലെ വിജയി
Haseena Mohammed
ചോദ്യം പത്തിലെ ശരിയുത്തരം
അലി (റ)
നറുക്കെടുപ്പിലെ വിജയി
ചോദ്യം പത്തിലെ ശരിയുത്തരം
അലി (റ)
നറുക്കെടുപ്പിലെ വിജയി
Cheppu Rahman
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook