മകന്റെ ഓര്‍മ്മയ്ക്കായി പിതാവ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചു
Aug 7, 2014, 11:18 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 07.08.2014) വാഹനപകടത്തില്‍ മരണപ്പെട്ട മകന്റെ ഓര്‍മ്മയ്ക്കായി പിതാവ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ കുന്നിലെ സാദിഖും, ഷമീറും മൊഗ്രാല്‍ പുത്തൂര്‍ ടൗണിലുണ്ടായ വാഹനപകടത്തില്‍ മരിച്ചിരുന്നു.
സാദിഖിന്റെ പിതാവ് കെ. അബ്ദുല്ലക്കുഞ്ഞിയാണ് മകന്‍ പഠിച്ചു വളര്‍ന്ന മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കിയത്. വായനയ്്ക്കും അറിവിനും മരണമില്ലെന്ന് സാദിഖിന്റെ പിതാവ് അബ്ദുല്ലക്കുഞ്ഞി പറയുന്നു.
കുന്നില്‍ ശാഖ എം.എസ്.എഫ്. കമ്മിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് എം.എസ്.എഫ്. നേതാക്കളില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. അബ്ദുല്‍ ഹമീദ് ലൈബ്രറി ചുമതലയുളള കെ. രാജേഷ് എന്നിവര്‍ ഏറ്റുവാങ്ങി.
മാഹിന്‍ കുന്നില്‍ ഉല്‍ഘാടനം ചെയ്തു. ശാഖാ എം.എസ്.എഫ്. പ്രസിഡന്റ് സിനാഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ബി. അബ്ദുര്‍ റഹ്മാന്‍, കെ.ബി. അഷ്‌റഫ്, സി.എം. ഉസ്മാന്‍, സെക്രട്ടറി കെ.എച്ച്. ഇര്‍ഫാന്‍, ട്രഷറര്‍ റാസിക്, നസീര്‍, സാദിഖ്, തൗഷീക് എന്നിവര്‍ സംസാരിച്ചു.

Also Read:
തമിഴ്‌നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍

Keywords: Kasaragod, Kerala, Father, Son, Book, School, Speak, Memories, Donate, Died, Library, Mogral Puthur, Friends, Students, Father donate books to school in memories of son.
Advertisement:
Advertisement: