മദ്യലഹരിയിലെത്തിയ യുവാവ് ഉറങ്ങിക്കിടന്ന പിതാവിന്റെ തലയ്ക്കടിച്ചു, പോലീസ് ആശുപത്രിയിലാക്കി
Dec 28, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2014) വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ മദ്യപിച്ചെത്തിയ മകന്‍ പലക കൊണ്ടു തലയ്ക്കടിച്ചു മാരകമായി പരിക്കേല്‍പിച്ചു. പെഡ്രെ ഗാളിക്കോപ്പയിലെ നാരായണ നായിക്കിനാ(52)ണ് മര്‍ദനമേറ്റത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ബദിയടുക്ക പോലീസെത്തിയാണ് വീട്ടില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന നാരായണയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അക്രമം തടയുന്നതിനിടെ നാരായണയുടെ ഭാര്യ സരസ്വതിക്കും മര്‍ദനമേറ്റു.
സരസ്വതി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി നാരായണയെ ആശുപത്രിയിലെത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Youth, Assault, Father, Hospital, Police, Narayana Naik.