ബൈക്കിലെത്തിയ ആറംഗ സംഘം മരമില്ലുടമയെയും മകനെയും ആക്രമിച്ച് 35,000 രൂപ തട്ടിയെടുത്തു
Jan 6, 2015, 11:00 IST
കുമ്പള: (www.kasargodvartha.com 06/01/2015) മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘം, ബൈക്കുയാത്രക്കാരായ മരമില്ലുടമയെയും മകനെയും ആക്രമിച്ച് 35,000 രൂപ തട്ടിപ്പറിച്ചു. ബേക്കൂറിലെ മദനി മരമില്ലുടമ ഒബര്‍ലയിലെ മുഹമ്മദ് (60), മകന്‍ ഇ.യു. ഷംസുദ്ദീന്‍ (23) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി ആക്രമിച്ചു പണം തട്ടിപ്പറിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഇരുവരെയും കുമ്പളയിലെ ജില്ലാ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മില്ലടച്ച് മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബേക്കൂര്‍ സ്‌കൂളിനടുത്തു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
മില്ലടച്ച് മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബേക്കൂര്‍ സ്‌കൂളിനടുത്തു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Kumbala, Assault, Father, Son, Attack, Cash, Kasaragod, Kerala, Injured, Hospital, Muhammed Obarla, E.U Shamsudheen.