ഉദുമയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പിതാവിനും 5 വയസുകാരനും പരിക്ക്
Jun 3, 2015, 15:25 IST
ഉദുമ: (www.kasargodvartha.com 03/06/2015) ഉദുമയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പിതാവിനും അഞ്ച് വയസുകാരനും പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഉദുമ ടൗണില്‍ അപകടമുണ്ടായത്. ഉദുമ ഉദയമംഗലത്തെ ബാലന്‍ (38), മകന്‍ ദേവദര്‍ശ് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ദേവദര്‍ശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബാലന് കൈക്കും കാലിനും പരിക്കേറ്റു. കെ.എല്‍. 60 എച്ച് 7952 നമ്പര്‍ ഓട്ടോയാണ് കെ.എല്‍. 60 ജി 5569 നമ്പര്‍ സ്‌കൂട്ടറിലിടിച്ചത്. അപകടത്തില്‍ ഓട്ടോയും ഒരു ഭാഗത്തേക്ക് മറിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
Keywords: Uduma, kasaragod, Kerala, Accident, Injured, hospital, Auto-rickshaw, Scooter, Hospitalized, Father and son injured in accident.
Advertisement: