പിതാവിനെയും മകനെയും ടിപ്പര്‍ ലോറി ഓടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
May 17, 2017, 13:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17.05.2017) റോഡരികില്‍ നില്‍ക്കുകയായിരുന്ന പിതാവിനെയും മകനെയും ടിപ്പര്‍ ലോറി ഓടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇടയിലക്കാടാണ് സംഭവം. ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇടയിലക്കാട് സ്വദേശികളായ എം ഗംഗാധരന്‍ (49), മകന്‍ മിഥുന്‍ (24) എന്നിവരെ ചെറുവത്തൂരിലെ കെ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം നിര്‍ത്താതെ ഓടിച്ചു പോയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. രോഷാകുലരായ ആളുകള്‍ ടിപ്പര്‍ ലോറിയുടെ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. ഗംഗാധരന്റെ പറമ്പിലെ തെങ്ങുകളും ടിപ്പര്‍ ലോറി കൊണ്ടിടിച്ച് നശിപ്പിച്ച നിലയിലാണ്. വലിയപറമ്പ് കടപ്പുറം ജില്ലി ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്നു 500 അടിയുള്ള കൂറ്റന്‍ ടിപ്പര്‍ ലോറി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചന്തേര പോലീസ് ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതിന് മുമ്പും ഈ ടിപ്പര്‍ ലോറി ഇടയിലക്കാട് ഭാഗത്തെ നിരവധി പേരുടെ പറമ്പിലെ തെങ്ങുകള്‍ കുത്തിയിട്ടിരുന്നു. ഗംഗാധരന്റെ പറമ്പിലെ തെങ്ങുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് പ്രശ്‌നമുണ്ടായിരുന്നു. ഈ തര്‍ക്കം ചന്തേര പോലീസ് ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ബോധപൂര്‍വ്വം തന്നെയും മകനെയും അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗംഗാധരന്‍ പരാതിപ്പെട്ടു. അതിനിടെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ലോറി ഡ്രൈവര്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, News, Father, Son, Attack, Tipper Lorry, Injured, Police, Investigation, Case, Tree Destroyed, Driver, Hospitalized.