കളിക്കളത്തിലെ സംഘട്ടനം: പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ വിളിച്ചുവരുത്തി പിതാവിനെയും മകനെയും ആക്രമിച്ചു
Sep 13, 2017, 23:50 IST
മേല്‍പറമ്പ്: (www.kasargodvartha.com 13.09.2017) ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി പിതാവിനെയും മകനെയും ആക്രമിച്ചതായി പരാതി. മേല്‍പറമ്പ് കൂവ്വത്തൊട്ടിയിലെ അബ്ദുല്‍ ഖാദര്‍ (58), മകന്‍ മുഹമ്മദ് സുഹൈര്‍ (21) എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അബ്ദുല്‍ ഖാദറിന്റെ മറ്റൊരു മകന്‍ സുനൈബിനെ (16) ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതും സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ തന്നെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
സുഹൈറിന് മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തേറ്റിരുന്നു. പരിക്ക് സാരമുള്ളതല്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Melparamba, Clash, Assault, Injured, Hospital, Treatment, Kasaragod, Police, Complaint, Custody, Kuvathotty, Abdul Kader, Suhair.
< !- START disable copy paste -->