പഞ്ചായത്തുകള്‍ ഭരിക്കാന്‍ പിതാവിനും മകള്‍ക്കും അപൂര്‍വ്വ ഭാഗ്യം; ചെമ്മനാട് കല്ലട്ര അബ്ദുല്‍ ഖാദറും ചെങ്കളയില്‍ ഷാഹിന സലീമും പ്രസിഡന്റുമാരാകും
Nov 18, 2015, 18:29 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2015) ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ ഭരിക്കാന്‍ പിതാവിനും മകള്‍ക്കും അപൂര്‍വ്വ ഭാഗ്യം. ചെമ്മനാട് പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ കല്ലട്ര അബ്ദുല്‍ ഖാദറും ചെങ്കളയില്‍ മകള്‍ ഷാഹിന സലീമുമാണ് വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. രണ്ടിടത്തും യു ഡി എഫിന് മൃഗീയ ഭൂരിപക്ഷമാണ് ഉള്ളത്.
ചെമ്മനാട് ആകെയുള്ള 23 സീറ്റില്‍ 15 സീറ്റ് നേടികൊണ്ടാണ് യു ഡി എഫ് തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിയത്. ദേളി വാര്‍ഡില്‍നിന്നാണ് അബ്ദുല്‍ ഖാദര്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത്. ചെങ്കള പഞ്ചായത്തില്‍ 23 സീറ്റില്‍ 17 സീറ്റ് നേടിയാണ് യു ഡി എഫ് മികച്ചവിജയം നേടിയത്. നാരമ്പാടി വാര്‍ഡില്‍നിന്നാണ് ഷാഹിന സലീം നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തത്. ഇരുവരും മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് പദവി പിതാവും മകളും ഒരേസമയം അലങ്കരിക്കുന്നത് കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യമായിരിക്കും.
Keywords: Kasaragod, Chemnad, Chengala, Panchayath, President, Kallatra Abdul Khader, Shahina Saleem