Accident | ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
● 35 വയസുള്ള ഹുസൈൻ സവാദ് ആണ് മരിച്ചത്.
● ഷിറിയ മുട്ടം കുന്നിലാണ് സ്വദേശം.
● വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
കുമ്പള: (KasargodVartha) ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഷിറിയ മുട്ടം കുന്നിലിലെ അബ്ദുർ റഹ്‌മാൻ - നഫീസ ദമ്പതികളുടെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.
ആരിക്കാടി കടവിന് സമീപം റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹുസൈൻ സവാദ് അപ്രതീക്ഷിതമായി ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം കണ്ട യാത്രക്കാർ ഉടൻതന്നെ കുമ്പള പൊലീസിനെയും റെയിൽവേ അധികൃതരെയും വിവരമറിയിച്ചു.
കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറിന്റെയും എസ്ഐ ശ്രീജേഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
നിസാർ, സബീന എന്നിവർ സഹോദരങ്ങളാണ്.
#TrainAccident #Kerala #Kasaragod #Kumbala #Tragedy #AccidentNews