city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മള്‍ട്ടീലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് സമര സമിതി ഉപവാസം 22ന്

മള്‍ട്ടീലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് സമര സമിതി ഉപവാസം 22ന്


കാസര്‍കോട്: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് സംയുക്ത സമര സംഘാടക സമിതി 22ന് സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്താല്‍ ഒക്ടോബര്‍ ഒമ്പതിന് സംയുക്ത ട്രേഡ് യുനിയന്‍ നേതാക്കളുമായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഉപവാസം.

22ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണിവരെ വിദ്യാനഗര്‍ ബി.സി.റോഡ് ജംഗ്ഷനില്‍ നടക്കുന്ന ഉപവാസം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., പി. രാഘവന്‍, കെ.വി. കുഞ്ഞിരാമന്‍, കെ.പി. സതീശ് ചന്ദ്രന്‍, ടി.കെ. രാജന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി. കൃഷ്ണന്‍, അഡ്വ. സുരേഷ് ബാബു, ടി. കൃഷ്ണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. വെളുത്തമ്പു, പി.എ. അഷ്‌റഫ് അലി, കെ. നീലകണ്ഠന്‍, പി.ജി. ദേവ്, കെ.വി. രാഘവന്‍, എന്‍.എ. നെല്ലിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിക്കും.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് വ്യവസായത്തിന് സര്‍ക്കാര്‍ സമഗ്ര നിയമം കൊണ്ടു വരിക, മണി ചെയിന്‍ കമ്പനികളെ പൂര്‍ണമായും നിരോധിക്കുക, എം.എല്‍.എം. എന്ന പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് അവസാനിപ്പിക്കുക, എം.എല്‍.എം. പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക, എം.എല്‍.എം. പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അന്യായമായ പോലീസ് നടപടികള്‍ അവസാനിപ്പിക്കുക, കേരളാ സര്‍ക്കാര്‍ പഉറത്തിറക്കിയ എം.എല്‍എം. ഗൈഡ്‌ലൈന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തന പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുക, സര്‍ക്കാര്‍ അംഗീകരിച്ച വിവിധ പാഠ്യവിഷയങ്ങളെ (ഡിഗ്രി ലെവല്‍) എം.എല്‍.എം. പഠനം ഉള്‍പെടുത്തിയിട്ടും ഇതുവഴി ലഭിക്കാവുന്ന തൊഴിലവസരങ്ങളെ വിസ്മരിച്ചുകൊണ്ട് നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക, എം.എല്‍.എം. കമ്പനികള്‍ നല്‍കുന്ന ഉല്‍പന്നങ്ങളുടെ എം.ആര്‍.പി. നിര്‍ണയം ചൂഷണരഹിതമാക്കുക എന്നീ ആവശ്യങ്ങളാണ് ഉപവാസത്തില്‍ ഉന്നയിക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ ടി.പി. അശോക് കുമാര്‍, പി. മണികണ്ഠന്‍, പി.കെ. സത്യന്‍, എം. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Employees, Press Meet, Minister, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia