കര്‍ഷകതൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന്‍
May 31, 2012, 15:15 IST

കാസര്‍കോട്: കര്‍ഷകതൊഴിലാളി ക്ഷേമ പദ്ധതിയുടെ അംശാദായം സ്വീകരിക്കുന്നതിനും പുതുതായി അംഗങ്ങളെ രജിസ്റര്‍ ചെയ്യുന്നതിനും ക്ഷേമനിധി ഓഫീസര്‍ ജൂണ്‍ മാസത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുന്നു. ക്യാമ്പ് ചെയ്യുന്ന തീയ്യതി, വില്ലേജിന്റെ പേര്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്നിവ യഥാക്രമം കൊടുക്കുന്നു. ജൂണ്‍ രണ്ട് - മടിക്കൈ - ഗ്രാമ പഞ്ചായത്ത് ഓഫീസ് മടിക്കൈ, ജൂണ്‍ അഞ്ച് - അമ്പലത്തറ - വായനശാല അമ്പലത്തറ, ജൂണ്‍ 12 - കാഞ്ഞങ്ങാട് - വില്ലേജ് ഓഫീസ്,കാഞ്ഞങ്ങാട്, ജൂണ്‍ 16 - കരിന്തളം - ഗ്രാമപഞ്ചായത്ത് ഓഫീസ് കരിന്തളം, ജൂണ്‍ 19 - കിനാനൂര്‍ - എന്‍.ജി.കെ വായനശാല, ചായ്യോത്ത്, ജൂണ്‍ 23 - പള്ളിക്കര - ഗ്രാമപഞ്ചായത്ത് ഓഫീസ് പള്ളിക്കര, ജൂണ്‍ 30 - ഉദുമ - ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദുമ.