Protest | പുലി ഭീതി: കർഷക സംഘത്തിന്റെ രാത്രി മാർച്ചിൽ പ്രതിഷേധമിരമ്പി
● മുളിയാറിൽ വന്യമൃഗ ആക്രമണം രൂക്ഷം.
● കർഷകർ രാത്രി മാർച്ച് നടത്തി പ്രതിഷേധം.
● വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടു.
മുളിയാർ: (KasargodVartha) ജനവാസ മേഖലകളിൽ പുലിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം വർധിച്ചതോടെ ഭീതിയിലാഴ്ന്ന കർഷകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. കർഷകസംഘം ഇരിയണ്ണി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാത്രി പ്രതിഷേധ മാർച്ച് ശ്രദ്ധേയമായി. നിരവധി കർഷകരും നാട്ടുകാരും മാർച്ചിൽ പങ്കെടുത്തു.
മുളിയാറിലെ കാർഷിക മേഖലയെയും ജനജീവിതത്തെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങൾ. ഈ സാഹചര്യത്തിൽ, വന്യമൃഗങ്ങളുടെ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യവുമായാണ് കർഷകസംഘം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ മാർച്ചും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്തു. കെ വി സജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, കർഷകസംഘം ഏരിയാ സെക്രട്ടറി ഇ മോഹനൻ, പ്രസിഡന്റ് എ വിജയകുമാർ, ബികെ നാരായണൻ, പി ബാലകൃഷ്ണൻ, മിനി പിവി, കെ പ്രഭാകരൻ, പി രവീന്ദ്രൻ സംസാരിച്ചു. വി വാസു സ്വാഗതം പറഞ്ഞു.
#wildlifeconflict #farmerprotest #Kerala #tigerattack #forest #wildlife #agriculture #Kasaragod