കര്‍ഷക തൊഴിലാളി പെന്ഷന് 1000 രൂപയായി വര്‍ധിപ്പിക്കണം: KSKTU
Aug 8, 2012, 21:52 IST
കുണ്ടംകുഴി: കര്‍ഷക തൊഴിലാളി പെന്ഷന് 1000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കെഎസ്കെടിയു കുണ്ടംകുഴി വില്ലേജ് വിഭജന കണ്വെന്ഷന് ആവശ്യപ്പെട്ടു. കുണ്ടംകുഴി ടി ടി സ്മാരക മന്ദിരത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രന് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ ബാബു അധ്യക്ഷനായി. കെ കുഞ്ഞികൃഷ്ണന്, എ മാധവന്, കെ തമ്പാന്, എ ദാമോദരന്‍, ഇ കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. ബിജു തായത്ത് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കുണ്ടംകുഴി വില്ലേജ് -എം രാഘവന് (പ്രസിഡന്റ്), സി മുരളീധരന് (സെക്രട്ടറി). ബീംബുങ്കാല്‍ വില്ലേജ്: ബി സി രാഘവന് (പ്രസിഡന്റ്), ബിജു തായത്ത് (സെക്രട്ടറി), കുറ്റിക്കോല്‍ മേഖലാ കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രന് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രന് അധ്യക്ഷനായി. എസ്എസ്എല്‍സി വിജയികള്‍ക്ക് സിപിഐ എം ഏരിയാ സെക്രട്ടറി സി ബാലന് ഉപഹാരം നല്കി. കെ ശാന്ത സംസാരിച്ചു. എം ആര് സുകുമാരന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kundamkuzhi, KSKTU, Farmers, Pension.