കര്‍ഷകസംഘം പഞ്ചദിന സത്യാഗ്രഹം 23ന് തുടങ്ങും
Apr 21, 2012, 12:19 IST
കാസര്‍കോട്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന കര്‍ഷക- ജനദ്രോഹ നയത്തിന്റെ ഫലമായി ആത്മഹത്യയിലേക്ക് തിരിയുന്ന കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പഞ്ചദിന സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകരുടെ ജീവല്‍ പ്രധാനമായ 20 ആവശ്യങ്ങളുയര്‍ത്തി 23 മുതല്‍ 27 വരെയാണ് സത്യഗ്രഹം. 23ന് രാവിലെ പത്തിന് ആരംഭിക്കുന്ന സത്യഗ്രഹം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ, ജോയിന്റ് സെക്രട്ടറി കെ എം ജോസഫ് എന്നിവര്‍ സംസാരിക്കും. വിവിധ ദിവസങ്ങളില്‍ വര്‍ഗ- ബഹുജന, ട്രേഡ് യൂണിയന്‍ നേതാക്കള്‍ സമരത്തെ അഭിവാദ്യം ചെയ്യും. സമരകേന്ദ്രത്തില്‍ നിത്യവും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. 100 വളണ്ടിയര്‍മാര്‍ അഞ്ച് ദിവസം നീളുന്ന സമരം നടത്തുമ്പോള്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എല്‍ഐസി ഓഫീസിന് സമീപത്ത് നിന്ന് പ്രകടനത്തോടെയെത്തി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ തയ്യാറാക്കിയ സമരപ്പന്തലില്‍ സത്യഗ്രഹമിരിക്കും. മുനിസിപ്പല്‍
യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് അറുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ കര്‍ഷകക്ഷേമ പദ്ധതികളെല്ലാംനിര്‍ത്തലാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്. കോര്‍പറേറ്റുകളെ പ്രീണിപ്പെടുത്തുന്ന നയവുമായാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. നിയന്ത്രണം എടുത്തുകളഞ്ഞതോടെ രാസവളത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. നാളികേരത്തിനും കൊപ്രയ്ക്കും സംഭരണവില പോലും കിട്ടുന്നില്ല. നാളികേരമെടുക്കണമെങ്കില്‍ കൃഷി ഓഫീസറുടെ കത്ത് ആവശ്യമെന്നാണ് കേരഫെഡ് അധികൃതര്‍ പറയുന്നത്. നെല്‍കര്‍ഷകര്‍ക്കാകട്ടെ ഒമ്പത് മാസമായി പെന്‍ഷനും കിട്ടുന്നില്ല.
കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി സ്വീകരിക്കുക, മിതമായ നിരക്കില്‍ രാസവളം വിതരണം ചെയ്യുക, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭൂപരിഷ്‌കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുക, എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, നാളികേര വികസന ബോര്‍ഡ് അംഗീകരിച്ച വിലയില്‍ കൊപ്ര സംഭരിക്കുക, നാല് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുക, കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം അനുവദിക്കുക, വിളകളുടെ വിലയിടിവ് തടയാന്‍ വിലസ്ഥിരത ഫണ്ട് രൂപീകരിക്കുക, റബര്‍ ഇറക്കുമതി ഉപേക്ഷിക്കുക, റബര്‍ കാര്‍ഷിക വിളയായി അംഗീകരിക്കുക, വിത്തിന്മേലുള്ള കര്‍ഷകന്റെ അവകാശം സംരക്ഷിക്കുക, വിത്തുല്‍പാദനം, കാര്‍ഷിക ഗവേഷണം തുടങ്ങിയവയില്‍ നിന്ന് വിദേശകമ്പനികളെ ഒഴിവാക്കുക, എല്ലാ വിളകളും ഗ്രാമങ്ങളും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, നെല്‍കൃഷിയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടുന്നത് അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, അടക്കാ കര്‍ഷകരെ സഹായിക്കുന്നതിന് സ്ഥിരം പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പഞ്ചദിന സത്യഗ്രഹം.
സമരത്തിന്റെ പ്രചാരണാര്‍ഥം ജില്ലയില്‍ പത്ത് വാഹനജാഥകള്‍ പര്യടനം പൂര്‍ത്തിയാക്കി. കാസര്‍കോട് ഏരിയാജാഥ ഞായറാഴ്ച പര്യടനം നടത്തും. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കര്‍ഷകരും ബഹുജനങ്ങളുമാണ് ജാഥയെ സ്വീകരിക്കാനെത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, സംസ്ഥാന കമ്മിറ്റിയംഗം വി നാരായണന്‍, സംഘാടക സമിതി കണ്‍വീനര്‍ എ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Farmers-meet, Press meet