കര്‍ഷക സംഘം സമര പ്രഖ്യാപന കണ്വെന്ഷന് മൂന്നിന് ബോവിക്കാനത്ത്
Sep 30, 2013, 16:30 IST
കാസര്‍കോട്: മഹാളിരോഗം കാരണം ഉല്പാദനം ഗണ്യമായി കുറഞ്ഞ കര്‍ഷകര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുക, തെങ്ങിന്റെ കൂമ്പ് ചീയല്‍ മൂലം തെങ്ങുകള്‍ മുറിച്ച് മാറ്റേണ്ടി വരുന്ന കര്‍ഷകര്‍ക്ക് തെങ്ങുകള്‍ കണക്കാക്കി നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമര പ്രഖ്യാപന കണ്വെന്ഷന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെങ്ങ്-കവുങ്ങ് കര്‍ഷകരുടെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ മൂന്നിന് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തിലാണ് കര്‍ഷക സംഘം സമരപ്രഖ്യാപന കര്‍ഷക കണ്വന്ഷന് സംഘടിപ്പിക്കുന്നത്. കണ്വെന്ഷന് പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്യും.
എം.എല്‍.എമാരായ കെ. കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന് (ഉദുമ), ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമള ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി ഗോവിന്ദന്, ബി.എം പ്രദീപ്, കര്‍ഷക സംഘം സംസ്ഥാന നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, വി. നാരായണന്, ടി. കോരന്, പി. പത്മനാഭന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Farmer, Pressmeet, Convention, Bovikanam, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: