city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 ലക്ഷം രൂപ നല്‍കി അഡൂരിലെ കര്‍ഷകന്‍

ദേലംപാടി: (www.kasargodvartha.com 23.04.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്നു ലക്ഷം രൂപ നല്‍കി അഡൂരിലെ കര്‍ഷകന്‍. ദേലംപാടി അഡൂര്‍ ബളക്കിലയിലെ എ ബി അഹമ്മദ് അലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കിയത്. അഡൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു അഹമ്മദലിക്ക് ചെക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 ലക്ഷം രൂപ നല്‍കി അഡൂരിലെ കര്‍ഷകന്‍

നാട്ടുകാര്‍ക്കിടയില്‍ അലിച്ച എന്നറിയപ്പെടുന്ന മുഹമ്മദലി നേരത്തെയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. റബ്ബര്‍, അടയ്ക്ക, തേങ്ങ, കൊക്കോ എന്നിവയാണ് പ്രധാനമായും ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഭാര്യയും ഒരു മകളുമുണ്ട്.


Keywords: Kasaragod, delampady, Kerala, News, Cash, Adoor, Farmer donates 3 Lakh for CM relief fund

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia