Ropeway Trolley | പാലമില്ല, മൂന്ന് വർഷമായി ചാലിന് കുറുകെ സ്ഥാപിച്ച റോപ് വേ ട്രോളിയിൽ മറുകര താണ്ടി കർഷകൻ
ഇരുകരയിലും ശക്തമായ കോൺക്രീറ്റ് തൂൺ സ്ഥാപിച്ചാണ് ട്രോളി നിർമിച്ചിരിക്കുന്നത്.
ബദിയടുക്ക: (KasargodVartha) ചാലിന് കുറുകെ സ്ഥാപിച്ച റോപ് വേ ട്രോളി (Ropeway Trolley) യിൽ മറുകര താണ്ടുകയാണ് ബദിയഡുക്ക (Badiadka) പെർഡാലയിലെ (Perdala) ബിമീഷും നാട്ടുകാരും. പഞ്ചായത് അധികൃതരോടും ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടും ചാലിന് കുറുകെ പാലം പണിയാത്തതോടെയാണ് ബിമീഷ് സ്വന്തമായി റോപ് വേ ട്രോളി ഉണ്ടാക്കാൻ തീരുമാനിച്ചത്.
പരിചയക്കാരൻ വഴി ചെറിയ തുകയ്ക്ക് മറുകര താണ്ടാൻ സംവിധാനം ഉണ്ടാക്കാൻ വഴിയുണ്ടോയെന്ന അന്വേഷണം എത്തിയത് കർണാടക പുത്തൂർ വിവേകാനന്ദ എൻജിനീയറിeഗ് കോളജിലെ (Vivekananda College of Engineering) മെകാനികൽ വിഭാഗം തലവൻ പ്രൊഫ. സുനിൽ ലക്കുടിയിലേക്കാണ്. 60,000 രൂപയ്ക്ക് ചാലിൽ നിന്നും മറുകരയെത്താൻ റോപ് വേ ട്രോളി നിർമിക്കാമെന്ന് പ്രൊഫസർ അറിയിച്ചു.
പ്രൊഫസറും മെകാനികൽ വിഭാഗം വിദ്യാർഥികളും ചേർന്നാണ് റോപ് വേ ട്രോളി നിർമിച്ചത്. 10 വർഷം ഗ്യരണ്ടിയാണ് ഇതിന് പറഞ്ഞിട്ടുള്ളത്. എന്നാൽ ഗ്രീസും ഓയിലും കൃത്യമായി നൽകി പരിപാലിച്ചാൽ വർഷങ്ങൾ കഴിഞ്ഞാലും ഉപയോഗിക്കാം. ഇരുകരയിലും ശക്തമായ കോൺക്രീറ്റ് തൂൺ സ്ഥാപിച്ചാണ് റോപ് വേ ട്രോളി നിർമിച്ചിരിക്കുന്നത്.
കാലവർഷം തുടങ്ങി അഞ്ചാറ് മാസം മാത്രമേ റോപ് വേ ട്രോളി ഉപയോഗിക്കേണ്ടതായി വരുന്നുള്ളു. അത് കഴിഞ്ഞ് ചാലിൽ വെള്ളം കുറയുന്നതോടെ ചാലിലൂടെ നടന്ന് തന്നെ അക്കരെ കടക്കാം. ബദിയഡുക്ക പഞ്ചായതിലെ 13-നാല് വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ടാന്ന് റോപ് വേ ട്രോളി നിർമിച്ചിരിക്കുന്നത്.
250 കിലോ ഭാരം താങ്ങാവുന്ന ട്രോളിയിലൂടെയാണ് അടക്ക, തേങ്ങ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകുന്നത്.
പരിസരവാസികളിൽ എല്ലാവരും തന്നെ ഈ റോപ് വേ സംവിധാനം ഉപയോഗിച്ചാണ് മറുകര പിടിക്കുന്നത്. ആർക്കും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് റോപ് വേ ട്രോളി നിർമിച്ചിരിക്കുന്നതെന്ന് ബിമീഷ് കാസർകോട് വാർത്തയോട് പറഞ്ഞു.