മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പടിയിറങ്ങുന്ന അനിതാബായിക്ക് സമുചിതമായ യാത്രയയപ്പ് നല്‍കും
Feb 27, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2016) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മൂന്ന് പതിറ്റാണ്ടുകളുടെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം പടിയിറങ്ങുന്ന ഹെഡ്മിസ്ട്രസ് എം ബി അനിതാബായിയുടെ യാത്രയയപ്പോടനുബന്ധിച്ച് വിവിധ സെഷനുകളോട് കൂടിയ മുഴുദിനപരിപാടി സംഘടിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട ഒ എസ് എ അംഗങ്ങളോട് കൂടിയ പി ടി എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
ടീച്ചര്‍ പഠിപ്പിച്ച 1980 മുതല്‍ക്കുള്ള ലഭ്യമായ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും യോഗം വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് 31ന് സ്‌കൂള്‍ പവലിയനില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ വിദ്യാഭ്യാസ സെമിനാറും ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും തുടര്‍ന്ന് യാത്രയയപ്പ് ചടങ്ങും നടത്തും.
പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ സ്ഥിരം സമിതിയംഗം അബ്ബാസ് ബീഗം, അഡ്വ. ബേവിഞ്ച അബ്ദുല്ല, പി ടി എ വൈസ് പ്രസിഡണ്ട് സി എം എ ജലീല്‍, മദര്‍ പി ടി എ പ്രസിഡണ്ട് പ്രിയ, ഒ എസ് എ സെക്രട്ടറി കെ എച്ച് മഹ്മൂദ്, സീനിയര്‍ അസി. പി ആര്‍ ഉഷാകുമാരി, എച്ച് എസ് എ സുകുമാരന്‍, ജോസ് ഫ്രാന്‍സിസ്, പി രവീന്ദ്രന്‍, അബ്ബാസ് മലബാര്‍, ഉബൈദുല്ലാഹ് കടവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി ഹരിദാസന്‍ സ്വാഗതവും പി കെ സുരേഷന്‍ നന്ദിയും പറഞ്ഞു.
Keywords: kasaragod, school, Headmaster, Programme, Old student, PTA, Farewell programme.