city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് കുപ്പിവളയും പൊട്ടും ലിപ്സ്റ്റിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2016) ആണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ അധ്യാപകന് കിട്ടിയത് കുപ്പിവളയും പൊട്ടും ലിപ്സ്റ്റിക്കും. അട്ടേങ്ങാനം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ഓട്ടോഗ്രാഫ് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധ്യാപകന്‍ ബാഗ് പരിശോധിച്ചത്.

അപ്പോഴാണ് വളയും ലിപ്സ്റ്റിക്കും പൊട്ടും കിട്ടിയത്. അധ്യാപകന് ഓട്ടോ ഗ്രാഫ് കൊണ്ടുവന്നിട്ടുണ്ടെന്ന് വിവരം നല്‍കിയെന്നാരോപിച്ച് ഇരിയ തട്ടുമ്മല്‍ സ്വദേശിയായ ഇതേ സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ത്ഥിയെ ഇതേ ക്ലാസിലെ ഫാന്‍സി സാധനങ്ങള്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും മര്‍ദിച്ചു. കഴിഞ്ഞ ദിവസം ക്ലാസിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ തലയ്ക്ക് പിടിച്ച് അടിക്കുകയും മരപ്പലക കൊണ്ട് ദേഹത്ത് കുത്തുകയും ചെയ്തതായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.

10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാസമയത്ത് ഓട്ടോഗ്രാഫ് എഴുതുവാനോ വാങ്ങുവാനോ പാടില്ലെന്ന് സ്‌കൂള്‍ അധികൃതരുടെ മുന്നറിയിപ്പുണ്ട്.

വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് കുപ്പിവളയും പൊട്ടും ലിപ്സ്റ്റിക്കും

Keywords : Kanhangad, Student, Teacher, Kasaragod, School, Bag, Fancy Items.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia