city-gold-ad-for-blogger

2 മക്കള്‍ക്കും എല്ലുപൊടിയുന്ന രോഗം; സുമനസുകളുടെ കാരുണ്യം കാത്ത് കുടുംബം

കാസര്‍കോട്: (www.kasargodvartha.com 08.12.2014) എല്ലുപൊടിയുന്ന രോഗത്തിന്റെ പിടിയില്‍ 2 കുരുന്നുകള്‍. ചികിത്സയ്ക്ക് വഴി കാണാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് ഒരു കുടുംബം. ചെട്ടുംകുഴിയിലെ സീതി - മൈമുന ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് എല്ലുപൊടിയുന്ന രോഗം ബാധിച്ചത്.

14 വയസുള്ള അലീമത്ത് ഷംനയുടെയും ആറുമാസം പ്രായമുള്ള ഹസന്റെയും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഡ്രൈവറായ സീതി. എട്ടുമാസം പ്രായമുള്ളപ്പോഴാണ് അലീമത്ത് ഷംനയ്ക്ക് അസുഖം തുടങ്ങിയത്. ഷംനയുടെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന അഞ്ചു സെന്റു സ്ഥലവും വീടും വില്‍ക്കേണ്ടി വന്നു.

15 ലക്ഷത്തോളം രൂപ ഷംനയുടെ ചികിത്സയ്ക്ക് ചെലവായിരുന്നു. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ രണ്ടു പ്രാവശ്യം ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഷംനയ്ക്ക് ശസ്ത്രക്രിയ വേണം. ഹസന്റെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ കണ്ടെത്താന്‍ കുടുംബത്തിന്റെ ഏക വരുമാനമായ ഡ്രൈവര്‍ ജോലി കൊണ്ട് സാധിക്കുന്നില്ലെന്ന് സീതി. വാടക ക്വര്‍ട്ടേസില്‍ താമസിക്കുന്ന ഈ കുടുംബം കുട്ടികളുടെ ചികിത്സയ്ക്ക് ഒരു വഴികാണാതെ വീര്‍പ്പു മുട്ടുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

2 മക്കള്‍ക്കും എല്ലുപൊടിയുന്ന രോഗം; സുമനസുകളുടെ കാരുണ്യം കാത്ത് കുടുംബം

Keywords : Kasaragod, Kerala, Family, Treatment, Vidya Nagar, Chettumkuzhi, Aleemath Shamna, Hassan, Family seek your help. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia