ദമ്പതികള്‍ പിണക്കം കഴിഞ്ഞിറങ്ങിയപ്പോള്‍ കോടതി മുറ്റത്ത് ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
Aug 5, 2014, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) ദമ്പതിമാര്‍ തമ്മിലുള്ള പിണക്കം കഴിഞ്ഞ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കോടതി മുറ്റത്ത് ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ മാസ്തിക്കുണ്ടിലെ എം.എം അഹമ്മദിന്റെ ഭാര്യ ആയിഷയെ (52) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയിഷയുടെ മകന്‍ എം.എ മുനീറും (33) ഭാര്യ ബാവിക്കരയിലെ ഉമ്മറിന്റെ മകള്‍ ഫര്‍സാനയും (26) തമ്മില്‍ ജില്ലാകോടതിയില്‍ നിലവിലുണ്ടായിരുന്ന സ്ത്രീ പീഡനക്കേസ് കൗണ്‍സിലിങ്ങിലൂടെ പരിഹരിച്ച് പിണക്കം മാറി ദമ്പതികള്‍ കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മുനീറിന്റെ ബന്ധുവായ ഫൈസല്‍ മുനീറിന്റെ പിതാവിന്റെ പേരിലുള്ള സ്വത്ത് ഫര്‍സാനയുടെ പേരില്‍ എഴുതി വെക്കണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഇതിന്റെ പേരില്‍ മുനീറും ഫൈസലും തമ്മില്‍ കൈയ്യാങ്കളി നടന്നപ്പോള്‍ തടയാന്‍ ചെന്ന മുനീറിന്റെ മാതാവ് ആയിഷയെ ഫൈസല്‍ വയറിന് ചവിട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഫൈസില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
Also Read:
എന്തുകൊണ്ടാണ് ഷീല ദീക്ഷിതിന്റെ ഗവര്‍ണര്‍ പദവി തെറിക്കാത്തത്: ആം ആദ്മി പാര്‍ട്ടി
Keywords: Kasaragod, Kerala, Court, Assault, Injured, Bavikara, Faisal, general Hospital, Father,
Advertisement: