ബേക്കല്‍ കോട്ടയിലെത്തിയ കുടുംബം കുട്ടിയെ മറന്ന് വീട്ടിലേക്ക് പോയി; പോലീസ് തിരിച്ചേല്‍പിച്ചു, പള്ളിക്കര ബീച്ചിലും സമാനസംഭവം
Jun 18, 2018, 10:21 IST
ബേക്കല്‍: (www.kasargodvartha.com 18.06.2018) ബേക്കല്‍ കോട്ടയിലെത്തിയ കുടുംബം കുട്ടിയെ മറന്ന് വീട്ടിലേക്ക് പോയത് പരിഭ്രാന്തി പരത്തി. ഒടുവില്‍ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ കുട്ടിയെ കണ്ടെത്തി കുടുംബത്തെ തിരിച്ചേല്‍പിച്ചു. പള്ളിക്കര ബീച്ചിലും കഴിഞ്ഞ ദിവസം സമാനസംഭവങ്ങള്‍ അരങ്ങേറി. പെരുന്നാള്‍ കഴിഞ്ഞതിന് തൊട്ടുദിവസമായതിനാല്‍ വന്‍ തിരക്കാണ് കാസര്‍കോട്ടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പള്ളിക്കര ബീച്ച് പാര്‍ക്കിലും ബേക്കല്‍ കോട്ടയിലും അനുഭവപ്പെട്ടത്.
ഇതിനിടെയാണ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കുട്ടികളെ കാണാതായത്. ആറു വയസുള്ള കുട്ടിയെയാണ് ബേക്കല്‍ കോട്ടയില്‍ കുടുംബം മറന്ന് പോയത്. ടൂറിസം പോലീസിലെ സതീശന്‍ കുട്ടിയെ കണ്ടെത്തി ബേക്കല്‍ സ്‌റ്റേഷനിലെത്തിക്കുമ്പോഴും കുടുംബം കുട്ടിയെ മറന്ന എടനീരിലെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പിതാവ് സ്‌റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
നീലേശ്വരത്തു നിന്നും വന്ന കുടുംബത്തിലെ ഏഴു വയസുള്ള കുട്ടിയും മറ്റൊരു മൂന്നു വയസുള്ള കുട്ടിയെയുമാണ് തിരക്കില്‍പെട്ട് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ വെച്ച് കാണാതായത്. ഏറെ ബുദ്ധിമ്മുട്ടിയാണ് ഇവരെ പോലീസ് കണ്ടെത്തിയത്. കുട്ടികളെ പോലീസ് എയിഡ് പോസ്റ്റിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറി. ടൂറിസം പോലീസിലെ സുധാകരന്‍ ആചാരി, പ്രദീഷ്, രഞ്ജിത്, സജിത്ത് തുടങ്ങിയവവരുടെ ഇടപെടലാണ് വന്‍ തിരക്കിനിടയിലും കാണാതായ കുട്ടികളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്.
Keywords: Kasaragod, Kerala, news, Pallikara, Bekal, Family, Police, Family go to home with out child from Bekal Fort; Police handed over
< !- START disable copy paste -->