city-gold-ad-for-blogger

ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കം: ബന്ധുക്കള്‍ തമ്മിലടിച്ചു

ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കം: ബന്ധുക്കള്‍ തമ്മിലടിച്ചു
ബേക്കല്‍: സാമ്പത്തിക ഇടപാടിന്റെ പേരില്‍ സഹോദരങ്ങളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
പള്ളിക്കര വെളുത്തോളിയിലെ മോഹന്‍ കുമാര്‍ (40), സഹോദരന്‍ സുനന്ദന്‍ (46) എന്നിവരാണ് അക്രമത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് രത്‌നാകരന്‍, ഭരതന്‍,വേണു, സുരേഷ്, രാജു, മനോജ്, സുധീഷ് എന്നിവര്‍ക്കെതിരെ ബേക്കല്‍പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 മണിയോടെ പനയാല്‍ ക്ഷേത്രത്തിന് സമീപം മോഹന്‍ കുമാറിനെയും സുനന്ദനെയും തടഞ്ഞ് നിര്‍ത്തിയ സംഘം ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയാണുണ്ടായത്.
സാരമായി പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോഹന്‍കുമാറും സഹോദരി ഭര്‍ത്താവ് കുഞ്ഞിക്കണ്ണനും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്തുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമായത്.
കുഞ്ഞിക്കണ്ണന്റെ മരുമക്കളായ രത്‌നാകരന്റെയും ഭരതന്റെയും നേതൃത്വത്തില്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് മോഹന്‍കുമാറും സുനന്ദനും പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു. കുഞ്ഞിക്കണ്ണന് അക്രമവുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


Keywords: Clash, Bekal, Kasaragod, Family

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia