കാറിലെ കൂട്ടമരണം: കുടുംബത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Jan 30, 2013, 22:00 IST
ബന്തടുക്ക: കാസര്‍കോട്-സീതാംഗോളി കിന്‍ഫ്ര പാര്ക്കിന് സമീപം കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നാലംഗ കുടുംബത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വൈകിട്ട് നാലുമണിയോടെ ബന്തടുക്ക മലാംകുണ്ടിലെ തറവാട്ട് വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മാനടുക്കം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
ചൊവ്വാഴ്ചയാണ് കാസര്‍കോട് കെല് ജീവനക്കാരനായ സോണിക്കുട്ടി, ഭാര്യ ത്രേസ്യാമ്മ (ജോളി), മക്കളായ ജെറിന്, ജുവല്‍ എന്നിവരെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പകല്‍ നാലോടെ മലാംകുണ്ടിലെ തറവാട്ടുവീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് അന്തേ്യാപചാരമര്പ്പിക്കാന് വീട്ടിലെത്തിയത്. അഞ്ചരയോടെ വിലാപയാത്രയായി മാനടുക്കം പള്ളിയിലെത്തിച്ചു. ഒരേ കല്ലറയിലാണ് നാലുപേരുടെയും മൃതദേഹം സംസ്കരിച്ചത്.

Related News:
Keywords: Kasaragod, Kerala, Bandaduka, Car, Death, Car, Kudlu, Road, Investigation, Police, Kasaragod, Kerala, Murder, Maipady, Postmortem Report, Kerala Vartha, Kerala News, Letter, Suicide.