കെഎസ്ആര്‍ടിസിയുടെ മത്സരയോട്ടം; ബസില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് പരിക്ക്
Dec 9, 2019, 19:29 IST
ബന്തിയോട്: (www.kasargodvartha.com 09.12.2019) കെഎസ്ആര്‍ടിസിബസില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട്ടെ ഗിരിജ(55)ക്കാണ് പരിക്കേറ്റത്. കുമ്പള ഷിറിയ മുട്ടത്താണ് സംഭവം. ബസില്‍ നിന്നിറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഗിരിജ തെറിച്ച് റോഡിലേക്ക് വീണത്.
മുട്ടത്തുള്ള മകളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. നടുവിന് പരിക്കേറ്റ ഗിരിജയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നതായി പരാതിയുണ്ട്.
keywords:kasaragod, KSRTC, Bus, Accident, news, Injured, Kumbala, Fall down from KSRTC; House wife injured