city-gold-ad-for-blogger

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അന്വേഷിക്കണം: സോളിഡാരിറ്റി

കാസര്‍കോട്: (www.kasargodvartha.com 07/06/2016) നെല്ലിക്കട്ടയിലെ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മെയ് അഞ്ചിന് രാത്രി എട്ട് മണിക്കാണ് പൈക്ക ചേനടുക്കയിലെ മുഹമ്മദ് ഫലാഹുദ്ദീന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥിയെ വിദഗ്ധ ചികിത്സക്ക് ഡോക്ടര്‍ നിര്‍ദേശിച്ച് വിടുതല്‍ ചെയ്തിരുന്നു.

എന്നാല്‍ കുട്ടി എത്തപ്പെട്ടത് വ്യാജ ചികിത്സകന്റെയടുത്താണ്. വ്യാജ ചികിത്സ ലഭിച്ച കുട്ടി വീട്ടിലെത്തിയ ശേഷം അബോധാവസ്ഥയിലായി. തുടര്‍ന്ന് പുലര്‍ച്ചെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു എന്ന വിവരമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ നിയമപരമായി നടത്തേണ്ട പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല.

വിദഗ്ദ ചികിത്സക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത വിദ്യാര്‍ത്ഥി വ്യാജ ചികിത്സ വഴിയാണ് മരിച്ചത് എന്ന സത്യം പുറത്തുവരാതിരിക്കാനാണ് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയത് എന്ന സംശയം ശക്തിപ്പെടുകയാണ്. പാമ്പ് കടിയേറ്റ കുട്ടി മണിക്കൂറുകളോളം ജീവിച്ചിരുന്നിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് അനാസ്ഥയാണ്. പാമ്പ് കടിയേറ്റ് ചികിത്സാ പിഴവ്മൂലം മരണപ്പെട്ട സലാഹുദ്ദീന്റെ മരണം കൊലപാതകമാണ്.

കൊലപാതകത്തിന് കാരണക്കാരനായ വ്യാജ ചികിത്സകനെ രക്ഷിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഇടപെട്ടവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എന്‍ എം റിയാസ്, സിയാദ്ദീന്‍ ഇബ്‌നു ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അന്വേഷിക്കണം: സോളിഡാരിറ്റി


Related News:  പള്ളിയിലേക്ക് പോവുകയായിരുന്ന 15 കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

Keywords : Student, Death, Hospital, Kasaragod, Meeting, Solidarity, Falahudeen, Falahudheen's death: Solidarity demands investigation . 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia