എം എസ് എഫ് നേതാവ് മരണപ്പെട്ടതായി നവമാധ്യമങ്ങളില്‍ പ്രചാരണം; ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Oct 10, 2017, 20:11 IST
നീലേശ്വരം: (www.kasargodvartha.com 10.10.2017) എം എസ് എഫ് നേതാവ് മരണപ്പെട്ടതായി നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തെക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. എം എസ് എഫ് നേതാവ ്തൃക്കരിപ്പൂരിലെ ഫയാസ് മരണപ്പെട്ടുവെന്ന് നവമാധ്യങ്ങളില്‍ പ്രചരണം നടത്തിയതിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ വിജേഷ്, വിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് മുതല്‍ ഇവിടെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ പോളിടെക്‌നിക്ക്, സ്‌കൂള്‍ തെരെഞ്ഞെടുപ്പുകളെ തുടര്‍ന്ന് എസ് എഫ് ഐ യുടെയും എം എസ് എഫിന്റെയും കൊടിയും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. എസ് എഫ് ഐ യുടെ കൊടികള്‍ ഫയാസ് ഉള്‍പ്പെടെയുള്ളവര്‍ നശിപ്പിക്കുന്നത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാണുകയും ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ പരസ്പരം വാക്ക് പോരുണ്ടായി.
ഇതിന്റെ പക പോക്കലായാണ് ഫയാസിനെതിരെ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനെതിരെ ഫയാസ് നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കമെതിരെ ഐ ടി ആക്ട് പ്രകാരം കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, case, Police, MSF, complaint, Fake Post in Social media; case against DYFI volunteers