പോലിസെന്ന് തെറ്റിദ്ധരിപ്പിച്ച് കാര്‍ തട്ടിക്കൊണ്ടു പോയി
Feb 19, 2015, 23:30 IST
ചെര്‍ക്കള: (www.kasargodvartha.com 19/02/2015) പോലിസെന്ന് പറഞ്ഞ് കബളിപ്പിച്ച് വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് കാര്‍ തട്ടിയെടുത്തു. ചെര്‍ക്കളയില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുയിരുന്നു സംഭവം. കോട്ടൂര്‍ സിദ്ദീഖിന്റെ മകന്‍ ശിഫാറത്ത് ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലിസെന്ന വ്യാജേന പിടിച്ചുവാങ്ങുകയായിരുന്നു.
ലൈസന്‍സില്ലാതെയാണ് വണ്ടിയോടിക്കുന്നതെന്നും മൊബൈലില്‍ സംസാരിക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് കാര്‍ തട്ടിയെടുത്തത്. ഒമ്പതു മണിക്ക് വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തണമെന്നും ഇതിന് ശേഷം പിഴയടച്ചാല്‍ വാഹനം കൊണ്ടുപോകാമെന്നുമാണ് അറിയിച്ചത്.
എന്നാല്‍ രക്ഷിതാവിനെയും കൂട്ടി ഒമ്പതു മണിക്ക് സ്‌റ്റേഷനിലെത്തിയപ്പോഴാണ് കാര്‍ മറ്റാരോ പോലീസെന്ന വ്യാജേന തട്ടിയെടുത്തതാണെന്ന് മനസ്സിലായത്. അടുത്തുള്ള സ്‌റ്റേഷനിലെല്ലാം അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. കെ.എല്‍ 14 കെ 1445 എന്ന വെള്ള സ്വിഫ്റ്റ് കാറാണ് തട്ടിയെടുക്കപ്പെട്ടത്. വിദ്യാനഗര്‍ പോലിസ് അന്വേഷണമാരംഭിച്ചു.

Keywords : Cherkala, Kasaragod, Car, Police, Kerala, Swift Car, Student, Malayalam News.