വ്യാജ പാസ്പോര്‍ട്ട് കേസ്: രണ്ട് ട്രാവല്‍ ഏജന്‍സി ഉടമകള്‍ പിടിയില്‍
Apr 23, 2012, 16:46 IST
![]() |
Abdullakunhi, Postman Balan |
വ്യാജ പാസ്പോര്‍ട്ട് സംഘത്തിന് കൃത്രിമ രേഖകളുണ്ടാക്കി നല്‍കി വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതായി തെളിഞ്ഞതിനാലാണ് മൊയ്തീന്‍ കുഞ്ഞിയെയും അബ്ദുള്ളകുഞ്ഞിയെയും കേസില്‍ പ്രതിചേര്‍ത്തത്. കാഞ്ഞങ്ങാട്ടെ വ്യാജപാസ്പോര്‍ട്ട് കേസില്‍ രണ്ടാംപ്രതിയായ അജാനൂര്‍ കൊളവയല്‍ പോസ്റോഫീസിലെ പോസ്റ്മാന്‍ ബാലനെ പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു. ബാലനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതി റിമാന്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു.
മൊയ്തീന്‍ കുഞ്ഞിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ അറസ്റിലായ അബ്ദുള്ളകുഞ്ഞിയെ പോലീസ് പിന്നീട് കോടതിയില്‍ ഹാജരാക്കും. കേസിലെ മുഖ്യ പ്രതിയായ അജാനൂരിലെ ബീവിയെ ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ബീവിയുടേത് വ്യാജ വിലാസമാണെന്ന് വ്യക്തമായതിനാല്‍ യഥാര്‍ത്ഥ വിലാസം കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണത്തെ ബാധിച്ചത്. വ്യാജപാസ്പോര്‍ട്ടുമായി മറ്റ് പലര്‍ക്കും ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം വ്യാജ പാസ്പോര്‍ട്ട് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചില കേന്ദ്രങ്ങള്‍ നടത്തിവരികയാണ്.
Keywords: Fake passport case Two arrest, Kanhangad, Kasaragod