വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കല്‍; പോസ്റ്റുമാന്‍ അറസ്റ്റില്‍
Sep 11, 2017, 20:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2017) വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കാന്‍ കൂട്ടുനിന്ന പോസ്റ്റുമാനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കൊളവയല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ എം വി ബാലനെയാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എസ് മുരളീധരനും, സി ഐ എം വി അനില്‍കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 13 ഓളം കേസുകളാണ് ബാലനെതിരെ നിലവിലുളളത്. ബാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നാലോളം ക്രൈബ്രാഞ്ച് സംഘങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാസ്‌പോര്‍ട്ടിനായി വ്യാജരേഖ ചമച്ചതിന് നൂറോളം കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലുളളത്. ഇതില്‍ 15 ഓളം കേസുകള്‍ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മാത്രമുളളതാണ്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഐ എസ് ഐ ടിക്ക് കൈമാറിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ കേസില്‍ പോലീസുകാരായ അശോകന്‍, ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുളള പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗള്‍ഫ് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണത്തിന്റെ സൂത്രധാരന്‍ കാഞ്ഞങ്ങാട് സ്വദേശിയായ റഹ് മാനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നെങ്കിലും ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 2011 മുതലാണ് വ്യാജപാസ്‌പോര്‍ട്ട് നിര്‍മ്മാണം നടന്നത്. കേസില്‍ ഇനിയും നിരവധി പ്രതികളെ പിടികിട്ടാനുണ്ട്. പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സി ഐ എം വി അനില്‍കുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, arrest, Police, Fake passport case; postman arrested