city-gold-ad-for-blogger

വ്യാജപാസ്‌പോര്‍ട്ട് നേടിയ യുവാവും ഉണ്ടാക്കിക്കൊടുത്ത ട്രാവല്‍ ഏജന്റും അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 08/09/2016) വ്യാജപാസ്‌പോര്‍ട്ട് സമ്പാദിച്ച് ഗള്‍ഫിലേക്ക് കടന്ന യുവാവിനെയും വ്യാജമായി പാസ്‌പോര്‍ട്ടുണ്ടാക്കിക്കൊടുത്ത ട്രാവല്‍ ഏജന്റിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബദിയടുക്ക ബണ്‍പത്തടുക്ക ഷേണിയിലെ അഹ് മദ് ഇസാദ് (27), നഗരത്തിലെ ട്രാവല്‍ ഏജന്റ് തളങ്കര സ്വദേശി ബി.കെ. അബ്ദുല്‍ മുനീര്‍(47) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

അഹ് മദ് ഇസാദിന്റെ വീട്ടില്‍ നിന്നും ഒരു വ്യാജ പാസ്‌പോര്‍ട്ടും ഒരു ഒറിജിനല്‍ പാസ്‌പോര്‍ട്ടും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ആറു വര്‍ഷമായി ഗള്‍ഫിലായിരുന്ന ഇസാദ് നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. യുവാവ് നാട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

ഇസാദിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ സൗദി അറേബ്യയിലേയ്ക്ക് പോകണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാകണം. ഇതു മറികടക്കാനാണ് വ്യാജ പാസ്‌പോര്‍ട്ട് നേടിയതെന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 40,000 രൂപ പ്രതിഫലം വാങ്ങി വ്യാജരേഖകള്‍ ഉപയോഗിച്ച് മുനീറിന്റെ ട്രാവല്‍ ഏജന്റ്‌സ് സ്ഥാപനം മുഖേനയാണ് പ്രതി വ്യാജ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത്.
വ്യാജപാസ്‌പോര്‍ട്ട് നേടിയ യുവാവും ഉണ്ടാക്കിക്കൊടുത്ത ട്രാവല്‍ ഏജന്റും അറസ്റ്റില്‍

Keywords:  Kasaragod, Kerala, arrest, Fake document, Fake passport, Accuse, Crime branch, Fake passport: 2 arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia