കീഴൂരില്‍ വ്യാജപാസില്‍ മണല്‍ കടത്തി: ജനം തടിച്ചു കൂടി, പോലീസ് അന്വേഷണം തുടങ്ങി
Oct 20, 2014, 15:45 IST
കീഴൂര്‍: (www.kasargodvartha.com 20.10.2014) ഒരു പാസില്‍ രണ്ടു ലോഡ് മണല്‍ കടത്തിയതിനെ ചൊല്ലി കീഴൂരില്‍ തര്‍ക്കം. തിങ്കളാഴ്ച രാവിലെ ഒരു പാസില്‍ ഒരു ഈച്ചര്‍ വണ്ടിയില്‍ ഒരു ലോഡ് പൂഴി കൊണ്ടുപോയിരുന്നു. ഉച്ചതിരിഞ്ഞ് അതേ നമ്പറിലുള്ള പാസുമായി മറ്റൊരു വണ്ടി മണലെടുക്കാന്‍ വന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി പരിശോധന ആരംഭിച്ചു. ആദ്യം മണല്‍ കൊണ്ടു പോയത് വ്യാജ പാസിലായിരുന്നുവെന്നാണ് സംശയം. ഈ വാഹനത്തിനു വേണ്ടി പോലീസ്, നാട്ടുകാരുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് നിരവധി പേര്‍ കീഴൂര്‍ അഴിമുഖത്ത് തടിച്ചു കൂടി.
ഒടുവില്‍ രണ്ടാമത് പിടികൂടിയ വാഹനത്തിന്റെ പാസ് ഒറിജിനലാണെന്ന് വ്യക്തമായതോടെ അതിനെ വിട്ടയക്കുകയായിരുന്നു. അപ്പോഴും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ജനക്കൂട്ടത്തെ ഒഴിവാക്കാന്‍ പോലീസ് തങ്ങളുടെ പരിശോധനയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kizhur, Sand, Natives, Kasaragod, Kerala, Police, Investigation.
Advertisement: