വ്യാജനമ്പര്‍ പ്ലേറ്റുമായി 3 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു; മോഷ്ടിച്ചതാണെന്ന് സംശയം
Mar 7, 2015, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) വ്യാജനമ്പര്‍ പ്ലേറ്റുമായി മൂന്നു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചപ്പോള്‍ ഇതൊരു ബൈക്കിന്റെ നമ്പറാണെന്നാണ് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൊഗ്രാല്‍ പുത്തൂരില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസാണ് സ്‌കൂട്ടര്‍ പിടികൂടിയത്. യൂണിഫോം ധരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ഓടിച്ചുപോവുകയായിരുന്ന സ്‌കൂട്ടറിന് ഹൈവേ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയി. പോലീസ് പിന്തുടര്‍ന്നപ്പോള്‍ മൊഗ്രാല്‍ പുത്തൂരിലെ ഇടവഴിയിലൂടെ സ്‌കൂട്ടര്‍ ഒരു വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്ത് വിദ്യാര്‍ത്ഥികള്‍ ഓടിരക്ഷപ്പെട്ടു.
പിന്നാലെയെത്തിയ പോലീസ് കെ.എല്‍. 14 കെ. 874 നമ്പര്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധിക്കുകയും ചെയ്തപ്പോഴാണ് നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. മൈക്കിള്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്നാണ് സംശയിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, case, Bike, Numberplate, Students, Town Police, Chase, Scooter,
Advertisement: