ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ടുകള്‍, ചിട്ടി വിളിച്ചപ്പോള്‍ ലഭിച്ചതെന്ന് വീട്ടമ്മ; പോലീസ് അന്വേഷണം ആരംഭിച്ചു
Dec 21, 2019, 13:01 IST
കാഞ്ഞങ്ങാട്: (www.kasaragodvartha.com 21.12.2019) ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണത്തില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. വ്യാഴാഴ്ച ഇന്ത്യന്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ പണമടയ്ക്കാന്‍ വന്ന പനത്തടിയിലെ ഒരു വീട്ടമ്മയുടെ പക്കലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 500 രൂപയുടെ അഞ്ച് നോട്ടുകളാണുണ്ടായിരുന്നത്.
ചിട്ടി വിളിച്ചപ്പോള്‍ ലഭിച്ച പണമാണിതെന്നാണ് വീട്ടമ്മ ബാങ്കധികൃതരോട് പറഞ്ഞത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വീട്ടമ്മയെ കബളിപ്പിച്ചതാണെന്ന് സംശയമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ചിട്ടി വിളിച്ചപ്പോള്‍ ലഭിച്ച പണമാണിതെന്നാണ് വീട്ടമ്മ ബാങ്കധികൃതരോട് പറഞ്ഞത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വീട്ടമ്മയെ കബളിപ്പിച്ചതാണെന്ന് സംശയമുണ്ട്.
Keywords: Kasaragod, Kerala, news, Bank, Fake Notes, Kanhangad, Police, Investigation, Fake notes found; Case registered < !- START disable copy paste -->