കള്ളനോട്ട് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി; സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡ്
Oct 10, 2017, 14:09 IST
വിദ്യാനഗര്‍: (www.kasargodvartha.com 10.10.2017) പെട്രോള്‍ അടിച്ച ശേഷം കള്ളനോട്ട് നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങി. എന്‍മകജെ പെര്‍ളയിലെ കമലാക്ഷ പൂജാരി (44)യെയാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.
കമലാക്ഷയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ കൂടെ സുഹൃത്ത് സ്വസ്തികും ഉണ്ടായിരുന്നതായി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് സ്വസ്തികിനെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഇയാള്‍ക്ക് കള്ളനോട്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല. സ്വസ്തികിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് കമലാക്ഷ പൂജാരി കള്ളനോട്ടുമായി പിടിയിലായത്.
ടാക്സി ഡ്രൈവറായ കമലാക്ഷ തന്റെ കാറില്‍ 2,000 രൂപയുടെ പെട്രോളടിച്ച ശേഷം അഞ്ഞൂറിന്റെ നാല് നോട്ടുകള്‍ നല്‍കുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ടാക്സി ഡ്രൈവറെയും കള്ളനോട്ടുകളും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. പരിശോധനയില്‍ നോട്ടില്‍ ഗവര്‍ണറുടെ ഒപ്പ് വ്യത്യാസമുണ്ടെന്നും റിസര്‍വ്വ് ബാങ്ക് എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ അക്ഷരത്തെറ്റും കണ്ടെത്തി. തുടര്‍ന്ന് ബാങ്കില്‍ കൊണ്ടുപോയി നോട്ട് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്.
പെട്രോള്‍ പമ്പുടമ അബ്ദുല്‍ അസീസിന്റെ സഹോദരന്‍ ഖാദറിന്റെ പരാതിയിലാണ് കമലാക്ഷക്കെതിരെ പോലീസ് കേസെടുത്തത്. ചോദ്യം ചെയ്യലില്‍ ചീട്ടുകളി കേന്ദ്രത്തില്‍ നിന്നുമാണ് കള്ളനോട്ട് ലഭിച്ചതെന്ന് പോലീസിനോട് കമലാക്ഷ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ചീട്ടുകളി കേന്ദ്രത്തെ കേന്ദ്രീകരിച്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Related News:
പെട്രോള്‍ അടിച്ച ശേഷം കള്ളനോട്ട് നല്‍കി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും കിട്ടിയ നോട്ടാണെന്ന് പ്രതിയുടെ മൊഴി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, arrest, Police, Investigation, case, Fake Notes, Fake notes case accused taken to custody