കള്ളനോട്ട്: പതികളെ കര്‍ണ്ണാടകയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകും
Sep 29, 2012, 16:47 IST

ഇരുവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കോടതി ഉസ്മാനെയും ചേതന്‍ കുമാറിനെയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയായിരുന്നു. 2012 ആഗസ്ത് 17 ന് കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണത്തിന് പകരം കള്ളനോട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്ന് പിടിയിലായ ജബ്ബാര്‍ എന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് വിതരണ സംഘത്തിലെ മറ്റ് കണ്ണികളായ ഉസ്മാനെ കുറിച്ചും ചേതന്‍ കുമാറിനെ കുറിച്ചും വിവരം ലഭിച്ചത്.
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. ഇതുവരെ ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. ഉസ്മാനെ ബണ്ട്വാളിലേക്കും ചേതന്‍ കുമാറിനെ ഉഡുപ്പിയിലേക്കുമാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്.

Keywords: Kasaragod, Kanhangad, Fake note, Karnataka, Police.