city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസിലെ പ്രതി എട്ട് വര്‍ഷത്തിന് ശേഷം കര്‍ണ്ണാടകയില്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 08.04.2016) കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസിലെ പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം കര്‍ണ്ണാടകയില്‍ വെച്ച് ക്രൈംബ്രാഞ്ച് പിടികൂടി. കര്‍ണ്ണാടക സൂറത്ത്കല്‍ കൃഷ്ണപുരത്തെ എം ഷരീഫിനെ(48)യാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ്, സിഐ ബാബു പെരിങ്ങോത്ത്, എസ്‌ഐ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് 2002 ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാനപ്രതിയാണ് ഷരീഫ്. പോലീസ് പിന്നീട് ഷരീഫിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡിലാക്കുകയും ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ഷരീഫ്  ജാമ്യവ്യവസ്ഥ ലംഘിക്കുകയും 2008 ന് ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങുകയുമായിരുന്നു. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഷരീഫിനെ തേടി പൊലീസ് സംഘം പലപ്പോഴും എത്തിയെങ്കിലും അപ്പോഴൊക്കെ സൂത്രത്തില്‍ കടന്നുകളയുകയായിരുന്നു.

ആള്‍മാറാട്ടം നടത്തിയും ഷരീഫ് പോലീസ് വലയില്‍ നിന്നും രക്ഷപ്പെട്ടു.  ഷരീഫ്, അരുണ്‍, മുനീര്‍ തുടങ്ങിയ പല തരത്തിലുള്ള പേരുകളിലാണ് ഷരീഫ് കര്‍ണ്ണാടകയില്‍ അറിയപ്പെട്ടിരുന്നത്. വിവിധ ഭാഗങ്ങളില്‍ നിരവധി യുവതികളെ വലയിലാക്കി വിവാഹതട്ടിപ്പും ഇയാള്‍ നടത്തി. സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിക്കുന്നത് കാരണം ഷരീഫിന്റെ നീക്കങ്ങള്‍ പൊലീസ് സംഘത്തെ കുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വാമഞ്ചൂരില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് ഷരീഫിനെ കീഴ്‌പ്പെടുത്തിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസിലെ പ്രതി എട്ട് വര്‍ഷത്തിന് ശേഷം കര്‍ണ്ണാടകയില്‍ പിടിയില്‍

Keywords:  Kanhangad, Fake Notes, Accuse, Karnataka, custody, kasaragod, Shareef, Crime branch. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia