വാട്ട്‌സ് ആപ്പില്‍ വീണ്ടും വ്യാജ പ്രചരണം: പോലീസ് അന്വേഷണം തുടങ്ങി
Sep 3, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2014) വാട്ട്‌സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ കാസര്‍കോട്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തകന് കുത്തേറ്റുവെന്ന രീതിയിലായിരുന്നു വാട്ട്‌സ് ആപ്പില്‍ ആദ്യ പ്രചരണം. വൈകുന്നേരത്തോടെ കുമ്പളയില്‍ മറ്റൊരാള്‍ക്ക് കുത്തേറ്റതായും സംഘര്‍ഷം നടക്കുന്നതായും വ്യാജവാര്‍ത്ത പരന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടത്.
മാധ്യമ പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാവുകയായിരുന്നു. മനഃപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ചിലര്‍ വാട്ട്‌സ് ആപ്പിലൂടെ നടത്തുന്നതെന്നും ഇത്തരക്കാരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിന് മുമ്പും സമാന രീതിയില്‍ വ്യാജ പ്രചരണം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെയും, ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ ആലോചന.

Keywords : Kasaragod, Police, Investigation, Social networks, Whats App, Fake Information, Share.