രവീശതന്ത്രി കുണ്ടാറിനെതിരെ അപവാദ പ്രചരണം നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ കേസ്
Jun 8, 2016, 12:30 IST
ബദിയഡുക്ക: (www.kasargodvartha.com 08/06/2016) നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന രവീശതന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്് അഡ്മിനെതിരെ പോലീസ് കേസെടുത്തു. തെരെഞ്ഞെടുപ്പ് സമയത്താണ് വാട്‌സ് ആപ്പില്‍ അപവാദപ്രചരണം നടത്തിയത്. ബദിയഡുക്കയിലെ സ്റ്റാര്‍ ബി ഡി കെ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെതിരെയാണ് കേസ്.
ബീഫ് കഴിക്കുന്നവരുടെയും കീഴ്ജാതിക്കാരുടെയും വോട്ട് തനിക്കു വേണ്ടെന്ന രീതിയില്‍ തന്ത്രിയുടെ ഫോട്ടോ വെച്ച് ബി ജെ പി യുടെ പേരിലാണ് ഇമേജ് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്. വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ബദിയഡുക്കയിലെ ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്. വിവാദപരമായ വാര്‍ത്ത പ്രചരിച്ച ഉടനെ തന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്ന അഡ്വ. സദാനന്ദറൈ ഇതു സംബന്ധിച്ചു പോലീസ് സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു. പരാതിയെ കുറിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് കേസെടുത്തത്. ഇമേജ് കൈമാറിയവരെല്ലാം കേസില്‍ പ്രതികളാകുമെന്നു സൂചനയുണ്ട്.
Keywords: Kasaragod, BJP, Case, CPM, Photo, Police, Beaf, Whatsapp, Election, Badiyadukka.