city-gold-ad-for-blogger

വഴക്കുപറഞ്ഞ അധ്യാപകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ജഡ്ജിയുടെ ശാസനം

കാസര്‍കോട്: (www.kasargodvartha.com 18.05.2018) വഴക്കുപറഞ്ഞ അധ്യാപകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ജഡ്ജിയുടെ ശാസനം. അധ്യാപകനെതിരായ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി അംഗീകരിക്കുകയും കേസ് ഒത്തുതീര്‍പ്പിലാവുകയും ചെയ്തു.

പെണ്‍കുട്ടി 2015ലാണ് ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും പഠനത്തില്‍ പിന്നോക്കം പോയതിന്റെ പേരില്‍ അധ്യാപകന്‍ വഴക്ക് പറഞ്ഞതിന്റെ വിരോധത്തില്‍ പീഡനക്കഥ മെനയുകയായിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും മറ്റുവിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം നല്ല മതിപ്പാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കോടതിയില്‍ പോലീസ് റിപോര്‍ട്ട് നല്‍കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. കോടതി ഹരജി അംഗീകരിക്കുകയും പെണ്‍കുട്ടിയെ ശാസിക്കുകയുമായിരുന്നു.
വഴക്കുപറഞ്ഞ അധ്യാപകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ജഡ്ജിയുടെ ശാസനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Student, Molestation, complaint, fake, court, Fake molestation complaint; Reprimand for complainant from Judge < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia