എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; ഇലക്ഷന് കമ്മീഷനും പോലീസിനും പരാതി നല്കി
May 9, 2016, 16:05 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) കാസര്‍കോട് നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ബീഫ് കഴിക്കുന്നവരുടെയും കീഴ് ജാതിക്കാരുടെയും വോട്ട് തനിക്ക് വേണ്ട എന്ന രീതിയില്‍ രവീശ തന്ത്രിയുടെ ഫോട്ടോ വെച്ചാണ് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഞായറാഴ്ച മുതല്‍ വ്യാജ പ്രചരണം നടന്നത്.
ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റുകള്‍ക്ക് സമാന രീതിയിലാണ് വ്യാജ പോസ്റ്റര്‍ നിര്‍മിച്ചത്. ഇതിനായി ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ലോഗോയും മറ്റും ഉപയോഗിച്ചിരുന്നു. ഇതുശ്രദ്ധയില്‍ പെട്ടതോടെ എന്‍ ഡി എ കാസര്‍കോട് ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ. സദാനന്ദ റൈ സൈബര്‍ സെല്ലിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയെന്ന് സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യ സ്നേഹികളായ മുഴുവന്‍ പേരുടെയും വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായപ്പോഴാണ് ചിലര്‍ ഇത്തരത്തില്‍ പ്രചരണം അഴിച്ചുവിടുന്നത്. എല്ലാ മതവിഭാഗക്കാരും ജാതിക്കാരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. തോല്‍വി ഭയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഇത്തരം പ്രചരണം നടത്തുന്നവരെ ഉപയോഗിച്ചിരിക്കാമെന്ന് രവീശ തന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Keywords : BJP, Election 2016, Complaint, Press meet, Raveesha Thandri Kundar, Social Media, Facebook, Whats App.
Keywords : BJP, Election 2016, Complaint, Press meet, Raveesha Thandri Kundar, Social Media, Facebook, Whats App.