ഡി ജി പി ബെഹ്‌റക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം; യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു
Oct 21, 2017, 19:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2017) സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. രാവണേശ്വരം കൊട്ടിലങ്ങാട്ടെ യാസര്‍ അറാഫത്തിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസെടുത്തത്.
ലൗജിഹാദും മറ്റ് സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡി ജി പിയുടെ പ്രതികരണങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ഡി ജി പിയെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ അറാഫത്തിന്റെ അക്കൗണ്ട് വഴി വ്യാപകമായി പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉന്നത പോലീസ് മേധാവികളുടെ നിര്‍ദേശപ്രകാരമാണ് അറാഫത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Police, Case, Social-Media, Social networks, Kasaragod, Kanhangad, DGP Loknath Behra.