city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം; എസ് പിയോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 23.07.2019) ജില്ലാ കളക്ടറുടെ പേരില്‍ ഫേസ്ബുക്ക് പേജിലെ സന്ദേശമെന്ന വ്യാജേന ജൂലൈ 29 തിങ്കള്‍ വരെ കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കാസര്‍കോട്ട് റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.

കലക്ടര്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും ചൊവ്വാഴ്ച നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് 29 വരെ അവധിയായിരിക്കുമെന്ന വ്യാജ സന്ദേശം പ്രചരിച്ചത്. കഴിഞ്ഞ ദിവസവും വ്യാജ അവധി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് കലക്ടര്‍ അറിയിപ്പ് നല്‍കുകയും പിറ്റേ ദിവസം മഴ ശക്തമായതിനാല്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം; എസ് പിയോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, fake, Social-Media, Fake message spreading in Social media about School leav
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL