city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാസങ്ങള്‍ക്ക് മുമ്പ് അയച്ച ശബ്ദ സന്ദേശം മറ്റൊരു വീഡിയോയിലേക്ക് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം; പരാതിയുമായി നാഷണല്‍ യൂത്ത് ലീഗ് നേതാവ് ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു

കാസര്‍കോട്: (www.kasargodvartha.com 11.03.2019) മാസങ്ങള്‍ക്ക് മുമ്പ് അയച്ച ശബ്ദ സന്ദേശം മറ്റൊരു വീഡിയോയിലേക്ക് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയെന്നാരോപിച്ച് നാഷണല്‍ യൂത്ത് ലീഗ് നേതാവ് ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു. ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനും നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സാദിഖ് കടപ്പുറമാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
മാസങ്ങള്‍ക്ക് മുമ്പ് അയച്ച ശബ്ദ സന്ദേശം മറ്റൊരു വീഡിയോയിലേക്ക് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം; പരാതിയുമായി നാഷണല്‍ യൂത്ത് ലീഗ് നേതാവ് ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെ തോല്‍പ്പിക്കാന്‍ ജില്ലയിലെ പ്രമുഖ എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനും നാഷണല്‍ യൂത്ത് ലീഗ് നേതാവുമായ സാദിഖ് കടപ്പുറത്തിന്റെ ആഹ്വാനം എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പ്രചരണം നടത്തുന്നത്. വ്യാജ വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

രണ്ട് ഗള്‍ഫ് നമ്പറുകളില്‍ നിന്നാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്ന് സാദിഖ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാഷ്ട്രീയപരമായ ആശയങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തന്നെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാനും ശ്രമിക്കുന്നതായാണ് സാദിഖ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരം വ്യാജ പ്രചരണം വ്യാജ വിലാസത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും സാദിഖ് പരാതിയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സാദിഖ് ആവശ്യപ്പെട്ടു.

ഫാസിസ്റ്റുശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാനും രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാവ് ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, INL, Social-Media, Whatsapp, Leader, Fake message against NYL leader, complaint lodged 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia