സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡ് അയച്ച് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി
Jan 14, 2017, 19:16 IST
ബദിയടുക്ക: (www.kasargodvartha.com 14/01/2017) സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡ് അയച്ച് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതായി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ബദിയടുക്ക സിപിഎം ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടിയാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട്' പദ്ധതിയെ അട്ടിമറിക്കുന്നതിനും സാധാരണക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ രണ്ടു ദിവസമായി പോസ്റ്റ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതെന്നാണ് ആക്ഷേപം.
നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടേതെന്ന പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡ് ലഭിച്ചത്. പോസ്റ്റ് കാര്‍ഡില്‍ കത്തയച്ചവരുടെ പേരോ അയച്ച തീയ്യതിയോ ഏതു പോസ്റ്റ് ഓഫീസില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന സീലോ പതിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബദിയടുക്ക പോസ്റ്റ് ഓഫീസ് വഴിയാണ് പോസ്റ്റ് കാര്‍ഡുകള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിന്റെ അകത്തു പോലും ഇതിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.
ബദിയടുക്ക ലോക്കല്‍ കമ്മിറ്റി മുഖേന സ്ഥലത്തിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷ മന്ത്രി അനുവദിച്ച് തന്നിരിക്കുന്നുവെന്നും ഈ ഓര്‍ഡര്‍ നമ്മുടെ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. താങ്കള്‍ റേഷന്‍ കാര്‍ഡ് കോപ്പി, ഐഡി കാര്‍ഡ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഇതിനു കൊടുക്കേണ്ട ഫീസായ 5,000 രൂപയും കൊണ്ടുവരണമെന്നായിരുന്നു ബദിയടുക്ക ലോക്കല്‍ സെക്രട്ടറിയുടേതെന്ന പേരില്‍ വ്യാജമായി അയച്ചിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ഒപ്പോ സീലോ പോസ്റ്റല്‍ കാര്‍ഡിലില്ല. സിപിഎമ്മിനെ താറടിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരമൊരു കത്ത് പ്രചരിപ്പിച്ചതെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Kerala, Badiyadukka, complaint, Police, fake, CPM Local Secretary, Fake letter; complaint lodged.