city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സര്‍ക്കാര്‍ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു, ഡിജിപിയുടെ ഉത്തരവും നടപ്പാക്കുന്നില്ല

കാസര്‍കോട്: (www.kasargodvartha.com 24.02.2017) അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സര്‍ക്കാര്‍ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍പ്രവര്‍ത്തിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ്(അക്ഷയ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനധികൃതമായി ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതായും സംഘടന ആരോപിക്കുന്നു. ഇത്തരം അനധികൃത ഓണ്‍ലാന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.

കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇതിലൂടെ സുതാര്യമായി വളരെ വേഗത്തില്‍ വകുപ്പുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി തുടക്കമിട്ട അക്ഷയ കേന്ദ്രങ്ങള്‍ നിലവില്‍ ഒരു ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് എന്ന കണക്കിലും മുന്‍സിപ്പാലിറ്റികളില്‍ ഏറ്റവും ചുരുങ്ങിയത് ആറ് എന്ന കണക്കിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ സംബന്ധിച്ച് ബോര്‍ഡ് എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അപേക്ഷകന്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട രേഖകള്‍ മൂന്നാമതൊരാളില്‍ എത്തിച്ചേരാത്ത വിധം സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചിട്ടുള്ള ബോധവല്‍ക്കരണവും അക്ഷയ സംരഭകര്‍ക്ക് നല്‍കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിന് വേണ്ടി ഒരു കൃത്യമായ ഓഫീസ് സംവിധാനം എല്ലാ ജില്ലകളിലും നിലവിലുണ്ട്. എന്നാല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനം നടത്തെേിാടുക്കുന്നതായും സംഘടന ആരോപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് ആരെയാണ് നിയമപരമായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതെന്നറിയാത്ത പൊതുജനങ്ങള്‍ ഇത്തരം വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുകയും വഴി പലതരത്തില്‍ വഞ്ചിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത കേന്ദ്രങ്ങളില്‍ ശ്രദ്ധയില്‍പ്പെടുകയും വിവിധ ഏജന്‍സികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അത് ഏത് അക്ഷയ കേന്ദ്രത്തില്‍ നിന്നാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും, അത് തിരിച്ച് കൊടുത്തോ എന്നും, എന്നാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും, കേന്ദ്രങ്ങളില്‍ ആയതിന് ഈടാക്കിയ ഫീസ് എത്രയാണെന്നും മറ്റും രേഖപ്പെടുത്തിയ ഒരു രജിസ്റ്റര്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാറുണ്ട്. കൂടാതെ റഫറന്‍സ് നമ്പര്‍ സംബന്ധിച്ച രേഖകള്‍ അപേക്ഷകന് കൈമാറുന്നുണ്ട്. എന്നാല്‍ ഇത്തരം സംവിധാനം സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങേളാ സ്വീകരിക്കാറില്ല.

അപേക്ഷകനെ സംബന്ധിച്ച ഒരു വിവരവും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സൂക്ഷിച്ചു വയ്ക്കാറില്ല. ഇത് ഗവണ്‍മെന്റിന്റെ അംഗീകൃത ഏജന്‍സികളായ അക്ഷയ കേന്ദ്രങ്ങള്‍ അല്ലാത്ത മറ്റ് സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ സമീപിക്കുമ്പോള്‍ അവര്‍ക്ക് പലരീതിയിലുള്ള കഷ്ട നഷ്ടങ്ങളും ഉണ്ടാവാനും അവരുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകളുമുണ്ടെന്നും അക്ഷയ കേന്ദ്രം ഉടമകള്‍ പറയുന്നു. ഇ-മൈത്രി, ജനമൈത്രി, ജനസേവന കേന്ദ്രം തുടങ്ങിയ പേരുകളില്‍ അക്ഷയ കേന്ദ്രമാണെന്ന തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ഓണ്‍ലൈന്‍ കേന്ദ്രം നടത്തിപ്പുകാരന്‍ നല്‍കിയ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 21 ന് ഒരു വിദ്യാര്‍ത്ഥി കേരള എന്‍ട്രന്‍സിന് അപേക്ഷ നല്‍കുന്നതിനായി അക്ഷയ കേന്ദ്രത്തില്‍ വന്നിരുന്നു. വരുമാന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നതായി മനസ്സിലാക്കി ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ എജ്യുക്കേഷന്‍ പര്‍പ്പസ് ഫോര്‍ ഹിസ് സണ്‍ എന്നതില്‍ നിന്നും എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഹിസ് സണ്‍ എന്നാക്കി മാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വിശദമായി പരിശോധിച്ചപ്പോളാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വ്യക്തികള്‍ക്ക് വീടുകളില്‍ നിന്നോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമുണ്ട്. ഒരു ആധാര്‍ നമ്പര്‍ വഴി പത്ത് അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ മറ്റൊരാളുടെ പേരിലുള്ള ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്നും ഇത്തരം കേന്ദ്രങ്ങള്‍ പഞ്ചായത്തുകളില്‍ നിന്നോ നഗരസഭകളില്‍ നിന്നോ ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു.

ജനങ്ങളുടെ രേഖകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഗവണ്‍മെന്റ് ടു സിറ്റിസണ്‍ സര്‍വീസുകള്‍ നിലവില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടി ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരം വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വരുന്ന വ്യക്തികളുടെ ആധാര്‍ നമ്പറിന്റെ വിവരം വെച്ച് അവരറിയാതെ മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അത് കൊണ്ട് ഇത്തരം അനധികൃത കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി സീല്‍ ചെയ്യണമെന്നും, ഐ ടി ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ കെ കെ ദീപക് (സംസ്ഥാന സെക്രട്ടറി), സി കെ വിജയന്‍(സംസ്ഥാന പ്രസിഡണ്ട്), ഷഫീര്‍ കെ എം, ഉബൈദ് എം എന്നിവര്‍ പങ്കെടുത്തു.

 അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സര്‍ക്കാര്‍ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു, ഡിജിപിയുടെ ഉത്തരവും നടപ്പാക്കുന്നില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Akshayakendra, Certificates, Municipality, Awareness, Online Centres, Aadhar Number, Kerala Entrance Application, DGP, Association of IT Employees, Fake illegal online centres; demand for action.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia